വടക്കഞ്ചേരിയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം തെറ്റി തലകീഴായ് മറിഞ്ഞ് അപകടം.

വടക്കഞ്ചേരി: വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം തെറ്റി തലകീഴായ് മറിഞ്ഞ് അപകടം. ആലത്തൂർ ഭാഗത്തു നിന്നും തൃശൂർ ദിശയിലേക്ക് പോകുന്ന അഞ്ചുമൂർത്തി മംഗലം ITIക്ക് സമീപമാണ് കണ്ടെയ്നർ മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.