വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം.

കിഴക്കഞ്ചേരി: വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി പനംകുറ്റി ജോമോൻ മകൻ ഏബൽ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. സമപ്രായക്കാരനുമൊത്ത് കളിക്കുന്നതിനിടെ വെള്ളക്കുഴിയിൽ അകപ്പെടുകയായിരുന്നു. ഈ കുട്ടിയുടെ കരച്ചിൽകേട്ട് നടത്തിയ പരിശോധനയിലാണ് നാട്ടുകാർ കുട്ടിയെ വെള്ളക്കെട്ടിൽ നിന്നും കണ്ടെടുത്തത്. ഉടൻ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.