November 22, 2025

ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.

മണ്ണുത്തി: ഇന്നലെ ദേശീയപാത 544 ൽ ആറാംകല്ലിൽ കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. മണ്ണുത്തി മേലേകുളം വീട്ടിൽ ഷാജി കുമാർ (49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പാലക്കാട് ദിശയിലേക്ക് പോകുന്ന വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. ദേശീയപാതയിലെ വെളിച്ച കുറവ് മൂലം സമാനമായ രീതിയിൽ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 
ഭാര്യ: ഭവിത.
മക്കൾ: വിജിൽ, വിജിത.
മരുമകൻ: ഷിനിൽ.
സംസ്കാരം ഇന്ന് (30.07.2025) ഉച്ചയ്ക്ക് ശേഷം കൊഴുക്കുള്ളി ഓർമ്മക്കൂട്ടിൽ.