മംഗലംഡാം: മംഗലംഡാം പന്നിക്കൊളുമ്പിൽ വാഹനാപകടം. വടക്കഞ്ചേരിയിൽ നിന്നും വന്ന മിനിവാൻ ആണ് അപകടത്തിൽ പെട്ടത്. പന്നിക്കൊളുമ്പ് വളവിലെ മണികണ്ഠന്റെ വീടിന്റെ ചുറ്റുമറയിലോട്ടാണ് നിയന്ത്രണം തെറ്റി വന്ന മിനി വാൻ ഇടിച്ച് കയറിയത്. അപകടത്തിൽ മണികണ്ഠന്റെ വീടിന്റെ ചുറ്റുമറ തകർന്നു. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. മംഗലംഡാം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.
മണ്ണുത്തി ആറാംകല്ലിൽ ദേശീയപാത മുറിച്ച് കടക്കുമ്പോൾ അപകടം; കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്.