വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്. തൃശൂർ ദിശയിലേക്ക് പോകുന്ന ബൈക്കാണ് 2 കാൽനട യാത്രക്കാരെ ഇടിച്ചത്. പന്തലാംപാടത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കാൽനട യാത്രകർക്ക് പരിക്ക്‌ പറ്റിയത്. ഉടൻ തന്നെ രണ്ടുപേരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.