വടക്കഞ്ചേരിയിൽ 4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു; കടിയേറ്റവരിൽ 4 വയസ്സുകാരനും.

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ തെരുവുനായ ആക്രമണം വ്യാപകം. 4 വയസ്സുകാരൻ അടക്കം നാലുപേർക്ക് കടിയേറ്റു. കടിയേറ്റവരിൽ മാനസിക വെല്ലുവിളി നേരിടുന്ന ആളും. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെയും കടിച്ചു. പിന്നീട് നാട്ടുകാർ നായയെ തല്ലിക്കൊന്നു. നായക്ക് പേ വിഷബാധയുണ്ടോ എന്ന് പരിശോധിക്കും.

ഇന്ന് പുലർച്ചെ നാലരയോടെയാണ് വടക്കഞ്ചേരി കമ്മാന്തറ സ്കൂളിന് സമീപത്ത് വച്ച് കമ്മാന്തറ സ്വദേശിയായ മണികണ്ഠന് നായയുടെ കടിയേറ്റത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. പിന്നീട് ഗ്രാമത്തിനു സമീപം 8 മണിയോടെ പുഴക്കലിടത്ത് വച്ച് പുളിംപറമ്പ് സ്വദേശി പ്രദീപിനും കടിയേറ്റു.

ഇന്നലെ വൈകിട്ട് കമ്മന്തറ 4 വയസ്സുകാരനും ഇന്ന് കാലത്ത് കമ്മാന്തറ സുന്ദരനും കടിയേറ്റിരുന്നു. ഇതിനിടെ നായ കമ്മാന്തറയിൽ ഉള്ള ഒരു വീട്ടിലെ രണ്ടു പശുക്കളുടെ മുഖത്തും, കടിച്ചിട്ടുണ്ട്. പിന്നീട് നാട്ടുകാർ ഈ നായയെ തല്ലിക്കൊന്നു. പരിശോധനകൾക്കു ശേഷം മാത്രമേ നായക്ക് വിഷബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മറ്റു നായ്ക്കളെയും കടിച്ചതായും വിവരമുണ്ട്.