കിഴക്കഞ്ചേരി: കോരഞ്ചിറയിൽ അപകടഭീഷണിയുയർത്തി ട്രാൻസ്ഫോർമറും, വൈദ്യുത പോസ്റ്റും കാടുകയറി മൂടുന്നു. കോരഞ്ചിറയ്ക്കും, പൊക്കലത്തിനും ഇടയിലുള്ള വളവിലാണിത്. ട്രാൻസ്ഫോർമറിന് സുരക്ഷാവേലിയും നിർമിച്ചിട്ടില്ല. ഏതെങ്കിലും സാഹചര്യത്തിൽ സ്റ്റേ വയറിലും മറ്റും വൈദ്യുതിചോർച്ചയുണ്ടായാൽ അപകടമുണ്ടായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
പശുക്കളെയും, ആടുകളെയും മേയ്ക്കാൻ വിടുന്ന സ്ഥലം കൂടിയാണിത്. വളവിൽ കാഴ്ച മറയ്ക്കുന്നതിനാൽ വാഹനങ്ങൾ നിയന്ത്രണം തെറ്റി ട്രാൻസ്ഫോർമറിൽ ഇടിക്കാനും സാധ്യതയുണ്ട്. കാട് വെട്ടിനീക്കി ട്രാൻസ്ഫോർമറിന് സുരക്ഷാവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.