വടക്കഞ്ചേരി ടൗണിലും, ഗ്രാമത്തിലും തെരുവുനായയുടെ ശല്യം രൂക്ഷം, നായ്ക്കളെ പിടികൂടാൻ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.

വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമം, കമ്മാന്തറ, ചന്തപ്പുര, തങ്കം കവല, ബസ് സ്റ്റാൻഡിന് പിറകുവശം എന്നിവിടങ്ങളിൽ നായ്ക്കൾ കൂട്ടമായി അലഞ്ഞ് തിരിയുന്നുണ്ട്. ഒരു മാസത്തിനിടയിൽ വടക്കഞ്ചേരി ഗ്രാമത്തിന്റെ പരിസരങ്ങളിൽ പതിനഞ്ചോളം പേർക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം 4 വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 പേരെ ആണ് തെരുവുനായ കടിച്ചത്. ഈ നായക്ക് പേ വിഷബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവുനായ്ക്കളെ പിടികൂടാൻ തുടങ്ങിയത്.

ടൗണിൽ മാലിന്യം വലിച്ചെറിയുന്ന ഭാഗങ്ങളിൽ നായ ശല്യം ശല്യം രൂക്ഷമാണ്. മൃഗാവശിഷ്ട‌ങ്ങളും കോഴി വേസ്റ്റും ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ വലിച്ചെറിയുന്നുണ്ട്. ഇവിടെ തെരുവുനായ്ക്കൾ ഉപദ്രവകാരികളാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നായ കടിച്ചാൽ ആദ്യ ഡോസ് മാത്രമാണ് വടക്കഞ്ചേരി ഗവ.ആശുപത്രിയിലും, ആലത്തൂർ താലൂക്ക് ആശുപത്രിയിലും നൽകുകയുള്ളൂ. ബാക്കി ഡോസിന് ജില്ലാ ആശുപ്രതിയിൽ പോയി വേണം കുത്തിവയ്‌പ് എടുക്കാൻ.