പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

പാലക്കാട്‌: പാലക്കാട് നഗരത്തിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി. ഇന്ന് രാവിലെ 8 മണിയോടെയാണ് ഈ അതിക്രമം നടന്നത്. സുൽത്താൻപേട്ട് സിഗ്നലിന് സമീപത്ത് വെച്ച് റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ബലമായി പിടിച്ച് സമീപത്തെ ഒഴിഞ്ഞ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടി നല്ല രീതിയിൽ പെരുമാറിയ ശേഷം പോലീസിൽ ഏൽപ്പിച്ചു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. കൂടുതൽ വിവരങ്ങൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന ഇയാൾ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്നുണ്ട്.