കിഴക്കഞ്ചേരി : പാലക്കുഴി പിസിആറില്‍ കാട്ടുകൊമ്പനിറങ്ങി വിളകള്‍ നശിപ്പിച്ചു. തോട്ടങ്ങളിലെ കടപ്ലാവിന്റെ തൊലി പത്തടിയിലേറെ ഉയരത്തില്‍ കുത്തിപ്പൊളിച്ച് തിന്നിരിക്കുകയാണ്. തൊലിക്ക് ചെറിയ മധുരമുള്ളതാണ് ആനകള്‍ക്ക് കടപ്ലാവ് ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണമെന്നു പറയുന്നു.തീറ്റയുടെ രസത്തില്‍ മരത്തില്‍നിന്നും പശ ഒഴുകുന്നതൊന്നും ആനകള്‍ക്ക് പ്രശ്നമല്ല. വർഷങ്ങള്‍ക്കു മുൻപ് പിസിആറില്‍ തന്നെ വനംവകുപ്പിന്റെ ക്യാമ്ബ് ഷെഡ് ആന തകർത്തതിന് പിന്നിലും സമീപത്തുനിന്നിരുന്ന കടപ്ലാവ് മരമായിരുന്നു. കൃഷിയിടത്തില്‍ കടപ്ലാവ് ഉണ്ടെങ്കില്‍ അത് തിന്നു നശിപ്പിച്ചിട്ടെ വാഴയും മറ്റു വിളകളിലേക്കും ആനകള്‍ മാറൂ എന്നാണ് കർഷകരുടെ അനുഭവം. അതിനാല്‍ വനാതിർത്തിയിലോ ആനകള്‍ കാണുന്നിടത്തോ കടപ്ലാവ് വച്ച് പിടിപ്പിക്കാറില്ലെന്ന് കർഷകർ പറയുന്നു.വനാതിർത്തിയിലെ ട്രഞ്ച് വഴിയാണ് ആന എത്തിയിട്ടുള്ളത്. ട്രഞ്ചിന്റെ വശങ്ങള് ചവിട്ടി ഇടിച്ച് ഇറങ്ങി അതിലൂടെ നടന്ന് ഉയരം കുറഞ്ഞ സ്ഥലം വഴിയാണ് തോട്ടത്തിലേക്ക് കയറിയിട്ടുള്ളത്. മൂന്ന് കിലോമീറ്റർ നടന്ന് പാലക്കുഴിയുടെ പ്രധാന സെന്ററുകളിലൊന്നായ മൂന്ന്മുക്കിനടുത്തുവരെ ആന എത്തിയിട്ടുണ്ട്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.