കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു.

ആലത്തൂർ: കെട്ടിടത്തിനു മുകളില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. കാവശേരി കഴനി ചുങ്കം മന്ദംപറമ്പില്‍ ചാമുക്കുട്ടന്‍റെ മകള്‍ രുഗ്മിണി (59) ആണ് കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വീടിനു മുകള്‍ഭാഗത്ത് അലക്കിയിട്ട തുണികള്‍ എടുക്കാനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.
സഹോദരങ്ങള്‍: ലത, പരേതയായ സത്യഭാമ.