മംഗലംഡാം : ഇളവംപാടം വട്ടകണ്ടത്തിൽ ജോസഫിന്റെ പുരയിടത്തിൽ നിന്ന് വലിയ തോതിൽ തേങ്ങയും അടക്കയും മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലേറെ തവണകളായി പറമ്പിൽ അതിക്രമിച്ച് കയറി ആയിരത്തോളം തേങ്ങകളും അഞ്ച് ചാക്കോളം അടക്കയും മോഷ്ടിക്കപ്പെട്ടതായി പരാതിയിൽ പറയുന്നു. കഴിഞ്ഞമാസത്തിലും ആൾ താമസമില്ലാത്ത ഈ വീട്ടിൽ മോഷണശ്രമം നടന്നതായി മംഗലംഡാം പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു.


Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു