കിഴക്കഞ്ചേരിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

കിഴക്കഞ്ചേരി: പൂതനക്കയം പടിക്കകൂടി പോളിൻ്റെ വീടിനു സമീപത്തെ പറമ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പമെത്തിയ ഫോറസ്റ്റ് വാച്ചർ മുഹമ്മദലിയാണ് പാമ്പിനെ പിടികൂടികയത്. 10 അടി നീളമുള രാജവെമ്പാലക്ക് 15 കിലോ ഭാരമുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സച്ചു, പരശുരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.