ആലത്തൂർ: 2 കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂര്‍ പൊലീസ്. 24കാരനായ ദീപുവാണ് പിടിയിലായത്.
വെങ്ങനൂര്‍ ആറാപ്പുഴ റോഡിലെ ഇരുനില ബില്‍ഡിംഗിലെ താഴത്തെ നിലയിലെ ഫ്ളാറ്റില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ വീട്ടുകാര്‍ നേരത്തെ ഉപേക്ഷിച്ചതാണ്. ഇതോടെ സ്വയം വരുമാനം കണ്ടെത്തുന്നതിനായി കഞ്ചാവ് വില്‍പ്പന തുടരുകയായിരുന്നു. അങ്ങനെ സ്വന്തമായി ഫ്ളാറ്റ് വാങ്ങി കച്ചവടം വ്യാപിപ്പിച്ചു. ഫ്ളാറ്റിലാണ് ലഹരി സൂക്ഷിക്കുന്നതും, വിപണനം നടത്തുന്നതും.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫ്ളാറ്റിലെത്തി പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ആലത്തൂര്‍ എസ്ഐ വിവേക് നാരായണന്റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘവും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.