November 22, 2025

ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.

വടക്കഞ്ചേരി: ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ. ഇടുക്കി മേലെചിന്നാർ തെക്കുംകാട്ടിൽ വീട്ടിൽ ജിജോയാണ് (43) ശിക്ഷിക്കപ്പെട്ടത്. ആലത്തൂർ മജിസ്‌ട്രേറ്റ് എ. ഇന്ദുചൂഡനാണ് ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 12 നായിരുന്നു കേസിനാസ്പദമായ സംഭവം.

കിഴക്കഞ്ചേരി വക്കാലയിൽ തങ്കയുടെ 10 ഗ്രാം സ്വർണ്ണമാലയാണ് രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ കവർന്നത്. മംഗലംഡാം എസ്‌. ഐ. നീൽ ഹെക്ടർ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ആർ.ഹരികിഷൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ സി. പി. ഒ. അജയകുമാർ ഏകോപിപ്പിച്ചു.