കണ്ണമ്പ്ര: കാരപ്പൊറ്റ പടിഞ്ഞാമുറിയിൽ ലക്ഷ്മണൻ എന്ന ഓമനയുടെ വീടാണ് ഇന്ന് രാവിലെ മഴയത്ത് തകർന്നു വീണത്. കാലപഴക്കമുള്ള ഓട് മേഞ്ഞ വീടാണ്. ഇന്നലെയും, കഴിഞ്ഞ ദിവസങ്ങളിലും പെയ്ത കനത്ത മഴയിൽ ചുമരുകൾ നനഞ്ഞു വീട് ഒരു വശം തകർന്നു വീഴുകയായിരുന്നു എന്ന് കരുതുന്നു.
രോഗവുമായി മല്ലിടുന്ന ലക്ഷ്മണൻ ഡയാലിസിസ് കഴിഞ്ഞു വന്നു വിശ്രമിക്കവേയാണ് അപകടം എന്ന് പറയപ്പെടുന്നു. അടുത്ത വീട്ടിലെ ആളുകൾ സൂചന നൽകി റൂമിൽ നിന്നും മാറിയത് കൊണ്ട് ആളുകൾക്ക് പരിക്കുകൾ ഉണ്ടായിട്ടില്ല.
തുടർന്ന് പ്രദേശവാസികളായ ആളുകൾ ചേർന്നു വീണ് കിടന്ന ചുമരുകൾ മാറ്റിയാണ് മുറിക്കത്തുണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകൾ ഉൾപ്പെടെ എടുത്തു മാറ്റിയത്.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.