October 12, 2025

കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

വടക്കഞ്ചേരി :ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്ന് വ്യാപാരത്തിനെതിരായ ശക്തമായ നടപടിയുടെ ഭാഗമായി, പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നു പേരെ പിടികൂടി.ഗോപാലപുരം സംസ്ഥാന അതിർത്തിയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനോടൊപ്പം ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ:1️⃣ ജിഷ്ണു (26), മുരളിയുടെ മകൻ, മേലിട്ട് വീട്, വിണിശ്ശേരി, ഒല്ലൂർ, തൃശൂർ ജില്ല.2️⃣ വിദ്യ എസ്. വിനോദ് (27), വിനോദിന്റെ മകൾ, വാലുത്തുണ്ടിൽ വീട്, പുനലൂർ, നെല്ലിപ്പള്ളി, കൊല്ലം ജില്ല.3️⃣ നാസർ കെ.വൈ. (35), യൂസഫിന്റെ മകൻ, കൊട്ടേക്കാട്ടിൽ വീട്, നീലിപ്പാറ, വാണിയമ്പാറ, തൃശൂർ ജില്ല. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. കടത്താനുപയോഗിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന സംഘത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.ഈ ഓപ്പറേഷൻ ചിറ്റൂർ ഡി.വൈ.എസ്.പി. അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലായിരുന്നു. സബ് ഇൻസ്‌പെക്ടർ ഷിജു കെ. (കൊഴിഞ്ഞാമ്പാറ പോലീസ്) യുടെയും സബ് ഇൻസ്‌പെക്ടർ ഐശ്വര്യ സി. (ലഹരി വിരുദ്ധ സ്ക്വാഡ്) യുടെയും നേതൃത്വത്തിലാണ് മയക്കുമരുന്നും പ്രതികളും പിടിയിലായത്.