October 13, 2025

ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്

മംഗലംഡാം : ഒടുകൂർ കുന്നംകോട്ട്കുളത്തിനു സമീപം ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. മംഗലംഡാം ഭാഗത്ത് നിന്ന് മുടപ്പല്ലൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം ഏകദേശം 7 മണിയോടെ ആണ് അപകടം സംഭവിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർക്കും പരിക്ക് പറ്റിയതായാണ് വിവരം. പരിക്കേറ്റവരെ ആംബുലൻസി ൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ പുന്നപ്പാടം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. മംഗലംഡാം പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.