December 28, 2025

വടക്കഞ്ചേരിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വടക്കഞ്ചേരി: കണ്ടങ്കാളി പൊറ്റയിൽ നിന്നു 8 ഗ്രാമിന് താഴെയായി എംഡിഎംഎ കൈവശംവച്ചിരുന്ന രണ്ട് യുവാക്കളെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുമൂർത്തിമംഗലം വഴുവാക്കോട് സ്വദേശി വിജേഷ്, വടക്കഞ്ചേരി ആമക്കുളം സ്വദേശി ദിലീപ് എന്നിവരാണ് പിടിയിലായത്. CI കെ.പി. ബെന്നിയുടെ നേതൃത്വത്തിൽ SI സനീഷ്, SCPO ഭാവിഷ്, KHG അഫ്സൽ, DANSAF അംഗങ്ങളായ ASI ബ്ലസൻ ജോസ്, ദേവദാസ്, SCPO റിയാസ്, SCPO ലൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.