വണ്ടാഴി : സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി വ്യക്തമാക്കി പാലക്കാട് ഡിസിസി ഓഫിസിനു മുന്നില്‍ പോസ്റ്ററുകള്‍. വണ്ടാഴി പഞ്ചായത്തില്‍ സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി ചൂണ്ടിക്കാട്ടുന്നതാണ് പോസ്റ്ററുകള്‍. സ്ഥാനാർഥികളെ നിർത്തുന്നതില്‍ ഡിസിസി പ്രസിഡണ്ട് പണം വാങ്ങിയെന്നും സ്ഥാനാർഥികള്‍ നാലാം സ്ഥാനത്തായെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന പണം ലോബിയുടെ അടിമയാണ് ഡിസിസി പ്രസിഡന്റെന്നും, ഡിസിസി പ്രസിഡന്റ്‌റ് എ.തങ്കപ്പൻ നിർത്തിയ മംഗലംഡാമിലെ സ്ഥാനാർഥിക്ക് സിറ്റിങ് വാർഡില്‍ നാലാം സ്ഥാനമാണ് ലഭിച്ചതെന്നും, യുഡിഎഫിന് ഭരണം നഷ്ടപ്പെടാൻ കാരണമായ പ്രസിഡന്റ് തങ്കപ്പൻ രാജിവെക്കുക തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് പോസ്റ്റർ. ഡിസിസി ഓഫിസിന്റെ മതിലിലാണ് പോസ്റ്ററുകള്‍ പതിച്ചത്.


Similar News
വടക്കഞ്ചേരിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മംഗലംഡാം അണക്കെട്ടിൽ തേനീച്ചക്കൂട് ഭീഷണി; പ്രഭാതനടത്തത്തിനിറങ്ങിയ യുവാക്കൾക്ക് കുത്തേറ്റു
വടക്കഞ്ചേരി സിപിഎം ഏരിയ സെക്രട്ടറിയായി വി. രാധാകൃഷ്ണൻ