January 15, 2026

ഒരു മണിക്കൂര്‍ പരിശ്രമത്തിനോടുവിൽ പോത്തിനെ രക്ഷപ്പെടുത്തി വടക്കഞ്ചേരി അഗ്നിരക്ഷാസേന

കിഴക്കഞ്ചേരി: വാല്‍കുളമ്പില്‍ കിണറ്റില്‍പ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി വടക്കഞ്ചേരി അഗ്നിരക്ഷാസേന. ഇന്ന് രാവിലെയാണ് പോത്ത് കിണറ്റില്‍ വീണ് കുടുങ്ങിപ്പോയത്. വെട്ടിക്കല്‍ ശകുന്തളയുടെ ഒരു വയസ്സോളം പ്രായമുള്ള പോത്താണ് കിണറ്റില്‍ അകപ്പെട്ടത്. പിന്നീട് വടക്കഞ്ചേരി രക്ഷാസേന എത്തി ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തുകയായിരുന്നു. കുടിവെള്ളമടക്കം ഉപയോഗിക്കുന്ന കിണറ്റിലാണ് പോത്ത് വീണത്. ഏകദേശം 20 അടിയോളം താഴ്ചയുള്ള കിണറാണിത്.