January 15, 2026

മംഗലംഡാം ഓടംതോട് മേഖലയിൽ കടുവാഭീതി; യുഡിഎഫ് പ്രതിഷേധിച്ചു

മംഗലംഡാം: ഓടംതോട് മേഖലയിൽ തമ്പടിച്ചിട്ടുള്ള കടുവയെ പിടികൂടാൻ വൈകുന്നതിൽ യുഡിഎഫ് കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. തുടർന്ന് നേതാക്കൾ കരിങ്കയം ഫോറസ്റ്റ് ഓഫീസിലെത്തി നിവേദനം നൽകി.​കടുവയെ വീട്ടുപടിക്കൽ കണ്ട ഓടംതോട് സി.വി.എം. കുന്നിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കടുവയുടെ സാന്നിധ്യമുണ്ടായ ചരപറമ്പിൽ രവീന്ദ്രന്റെ വീടും സമീപപ്രദേശങ്ങളും യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.​യുഡിഎഫ് ചെയർമാൻ സി. ചന്ദ്രൻ, നേതാക്കളായ എം.കെ. ശ്രീനിവാസൻ, കെ.വി. കുര്യാക്കോസ്, എസ്. അനിൽകുമാർ, ഇസ്മയിൽ മൂപ്പൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലൻ, വാർഡ് മെമ്പർ ഷാജു പുളിക്കൽ, ലീലാമ്മ ജോസഫ്, ശശികുമാർ, സുനിൽ എം. പോൾ, റെൻസി ജോയ്സ്, മഞ്ജു ബെന്നി, കോൺഗ്രസ് വാർഡ് പ്രസിഡന്റ് പൈലി സ്കറിയ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.​കൂടുവെച്ച് കടുവയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഒരാഴ്ചയിലേറെയായി പ്രദേശവാസികൾ വലിയ ഭീതിയിലാണ്. കടുവാപ്പേടി കാരണം തോട്ടങ്ങളിൽ പണി തടസ്സപ്പെടുന്നത് മേഖലയെ സാമ്പത്തികമായി ബാധിച്ചിരിക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.