മംഗലംഡാം : ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ (17) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് തൃശ്ശൂരിൽ നിന്നുള്ള 5 അംഗ സംഘത്തോടൊപ്പം അക്മൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയത്. ഇതിനിടെ തിപ്പിലിക്കയം വെള്ളക്കെട്ടിൽ അക്മൽ അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് മംഗലംഡാം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്തത്.തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.”
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു
മംഗലംഡാം വലതുകര കനാൽ ഇടിഞ്ഞു; ജലവിതരണം നിലച്ചു