January 15, 2026

മം​ഗ​ലം​ഡാം വലതുക​ര കനാലിലൂ​ടെ ഇന്നു വെള്ളം തുറന്നുവിടും.

മം​ഗ​ലം​ഡാം: ത​ക​ർ​ന്നു​ താ​ഴ്ന്ന് ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നു​ള്ള വ​ല​തു​ക​ര ക​നാ​ലി​ലൂ​ടെ ഇ​ന്ന് വെ​ള്ളം തു​റ​ന്നു​വി​ടു​മെ​ന്നു മം​ഗ​ലം​ഡാം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ടി. ​ഗോ​കു​ൽ അ​റി​യി​ച്ചു.

താ​ഴ്ന്ന് കി​ണ​ർ​പ്പോ​ലെ​യാ​യ ഭാ​ഗ​ത്ത് മ​ണ​ൽ, മ​ണ്ണ് എ​ന്നി​വ നി​റ​ച്ച ചാ​ക്കു​ക​ൾ അ​ട്ടി​യി​ട്ട് അ​തി​നു​മു​ക​ളി​ൽ ടാ​ർ​പോ​ളി​ൻ വി​രി​ച്ച് ബ​ല​പ്പെ​ടു​ത്തി​യാ​ണ് താ​ത്കാ​ലി​ക​മാ​യി വെ​ള്ളം വി​ടു​ന്ന​ത്.​

ന​ടീ​ൽ ക​ഴി​ഞ്ഞ ര​ണ്ടാം വി​ള​കൃ​ഷി​ക്ക് ഇ​പ്പോ​ൾ വെ​ള്ളം അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ൽ എ​ത്ര​യും വേ​ഗം വെ​ള്ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​യി​രു​ന്നു ദ്രു​ത​ഗ​തി​യി​ൽ താ​ത്കാ​ലി​ക പ​ണി​ക​ൾ ന​ട​ത്തി​യ​ത്.

കൃ​ഷി​ക്കു​ള്ള വെ​ള്ളം​വി​ടു​ന്ന​ത് അ​വ​സാ​നി​ക്കു​മ്പോ​ൾ മ​ണ​ൽ ചാ​ക്കു​ക​ൾ മാ​റ്റി അ​ടി​ഭാ​ഗം പൂ​ർ​ണ​മാ​യും കോ​ൺ​ക്രീ​റ്റ് ചെ​യ്തു ശ​രി​യാ​ക്കും.

സ​മീ​പ​ത്തെ പാ​ഴ് മ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ ക​നാ​ൽ​ക്കെ​ട്ടു​ക​ൾ ക്കി​ട​യി​ലൂ​ടെ ഇ​റ​ങ്ങു​ന്ന​ത് മ​ണ്ണൊ​ലി​പ്പി​നും ക​നാ​ൽ ചോ​ർ​ച്ച​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇ​തി​നോ​ടു ചേ​ർ​ന്നു ത​ന്നെ വ​ലി​യ​യൊ​രു പാ​ഴ്മ​രം ഇ​നി​യും മു​റി​ച്ചു മാ​റ്റേ​ണ്ട​തു​ണ്ട്. ഡാ​മി​ൽ നി​ന്നു​ള്ള മെ​യി​ൻ ക​നാ​ലി​ൽ​നി​ന്നും വ​ല​തു​ക​ര ക​നാ​ൽ തു​ട​ങ്ങു​ന്ന ഭാ​ഗ​ത്താ​ണ് 14 അ​ടി താ​ഴ്ച​യി​ലേ​ക്ക് നാ​ലു​ദി​വ​സം​മു​മ്പ് ക​നാ​ൽ ഇ​ടി​ഞ്ഞ് താ​ഴ്ന്ന് കി​ണ​ർ​പോ​ലെ​യാ​യ​ത്.

ക​നാ​ൽ ലീ​ക്കു​ചെ​യ്ത് ഈ ​ഭാ​ഗ​ത്തെ മ​ണ്ണ് ര​ണ്ടു വ​ശ​ങ്ങ​ളി​ലൂ​ടെ താ​ഴെ​യു​ള്ള ഡാ​മി​ന്‍റെോ പു​ഴ​യി​ലേ​ക്ക് ഒ​ലി​ച്ചു​പോ​യി ത​ക​രു​ക​യാ​യി​രു​ന്നു.

പു​ഴ​ക്കു കു​റു​കെ​യു​ള്ള ക​നാ​ൽ പാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് ത​ക​ർ​ച്ച​യു​ണ്ടാ​യ​ത്. വ​ണ്ടാ​ഴി വ​ഴി അ​ണ​ക്ക​പ്പാ​റ, കാ​വ​ശേ​രി​യി​ലെ​ത്തി 23 കി​ലോ​മീ​റ്റ​ർ വ​രെ എ​ത്തു​ന്ന​താ​ണ് ഈ ​വ​ല​തു​ക​ര ക​നാ​ൽ.