February 4, 2026

വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വടക്കഞ്ചേരി : അര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽവടക്കഞ്ചേരി കാരയങ്കാട് സ്വദേശി അരുൺരാജ് (29) ആണ് പൊലീസിന്റെ പിടിയിലായത്. കാരയങ്കാടിന് സമീപം ഇന്നലെ രാവിലെയാണ് രഹസ്യ വിവരത്തെ തുടർന്നു വടക്കഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഇയാൾ പിടിയിലായത്.ഇയാൾക്കെതിരെ വടക്കഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളിലായി സമാനമായ ഒട്ടേറെ കേസുകളുണ്ട്. വടക്കഞ്ചേരിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് യുവാക്കളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കു കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്നും, കൊലക്കേസ് ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.