പാലക്കാട്: കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) പാലക്കാട് ജില്ലാ കമ്മിറ്റിയും മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ ജേർണലിസം & മാസ് കമ്മ്യൂണിക്കേഷനും സംയുക്തമായി മാധ്യമ സെമിനാർ സംഘടിപ്പിച്ചു.“ഇന്ത്യൻ മാധ്യമരംഗത്തെ വർത്തമാനകാല പ്രതിസന്ധികൾ” എന്ന വിഷയത്തിൽ കോളേജിലെ ജേർണലിസം വിഭാഗം ഹാളിൽ നടന്ന സെമിനാർ ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റ് ബഷീർ മാടാല ഉദ്ഘാടനം ചെയ്തു. കെ.യു.ജെ ജില്ലാ പ്രസിഡന്റ് ഡോ. എം. കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകരായ ജഗദീഷ് ബാബു (കലാകൗമുദി), അബു ഇരിങ്ങാട്ടിരി എന്നിവർ വിഷയാവതരണം നടത്തി. കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ സെക്രട്ടറി കണക്കമ്പാറ ബാബു, സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗീസ്, എം.ഇ.എസ്. കല്ലടി കോളേജ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി നസ്റിയ, കെ.യു.ജെ ഭാരവാഹികളായ അബ്ദുൽ റഹ്മാൻ (മണ്ണാർക്കാട്), മുജീബ് റഹ്മാൻ, സുനിത എന്നിവർ സംസാരിച്ചു.


Similar News
യാത്രക്കാർക്ക് ആശ്വാസം; കുഴൽമന്ദത്ത് ദേശീയപാതയിൽ പുതുതായി നിർമിച്ച അടിപ്പാത തുറന്നു
മക്കളെ അവസാനമായി കാണാൻ എൽസിക്ക് വരാനായില്ല; ആൽഫ്രഡിനും, എമിൽ മരിയക്കും നെഞ്ചുനീറി യാത്രാമൊഴിയേകി നാട്.
നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു.