January 15, 2026

പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

വടക്കഞ്ചേരി :പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വടക്കഞ്ചേരി കൂട്ടപ്പുര പാടത്ത് വീട്ടിൽ അജീഷിനെ (29) വടക്കഞ്ചേരി സി ഐ, എം. മഹേന്ദ്രസിംഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീ‍‍ഡിപ്പിച്ചെന്ന വീട്ടുകാരുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെ തുടർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.