മംഗലംഡാം: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായ തോൽവിയിൽ മംഗലംഡാം ബ്രാഞ്ച് സമ്മേളനങ്ങളിൽ വ്യാപക വിമർശനം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചിറ്റടി, മംഗലംഡാം, ഒലിംകടവ്, പൊൻകണ്ടം, കണിയമംഗലം തുടങ്ങി വണ്ടാഴി പഞ്ചായത്തിന്റെ അഞ്ച് വാർഡുകളിലും സി.പി.എം. പരാജയപ്പെട്ടു. പൊൻകണ്ടം, കണിയമംഗലം വാർഡുകളിലൊഴികെ മറ്റിടങ്ങളിലെല്ലാം സി.പി.എമ്മാണ് പതിവായി ജയിച്ചിരുന്നത്.
കേരള കോൺഗ്രസ് മാണിവിഭാഗം എൽ.ഡി.എഫിലേക്ക് വന്നെങ്കിലും ഇത് വോട്ടാക്കി മാറ്റാൻ നേതൃത്വത്തിനായില്ലെന്നും വിമർശനമുയർന്നു. പൊൻകണ്ടം വാർഡ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
നേതൃത്വം താഴെത്തട്ടിലുള്ള പ്രവർത്തകരിൽനിന്ന് അകന്നെന്നും വ്യക്തിതാത്പര്യങ്ങൾക്കനുസരിച്ചാണ് നേതാക്കൾ പ്രവർത്തിച്ചതെന്നും ചർച്ചകളുണ്ടായി.
യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ വിലകുറച്ചു കണ്ടെന്നും മികച്ച സ്ഥാനാർഥികളെ നിർത്താൻ പാർട്ടി നേതൃത്വത്തിനായില്ലെന്നും വിമർശനമുയർന്നു. DFYI പോലുള്ള സംഘടനയിലെ യുവാക്കളെ ഉയർത്തി കൊണ്ടുവരാനും ലോക്കൽ കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും, ലോക്കൽ കമ്മിറ്റിക്ക് അകത്തും പുറത്തുമുള്ള വിഭാഗീയത പ്രവർത്തനങ്ങൾ ആണ് തോൽവിക്ക് കാരണമായെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മംഗലംഡാം ലോക്കൽ കമ്മിറ്റിക്കുകീഴിൽ 16 ബ്രാഞ്ചുകളാണുള്ളത്.
ഇതിൽ ഒമ്പതിടങ്ങളിൽ സമ്മേളനം പൂർത്തിയായി. മൂന്നിടങ്ങളിലൊഴികെ നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറിമാർ മാറിയതും നേതൃത്വത്തിനെതിരേ വ്യാപക വിമർശനമുണ്ടെന്നതിന് തെളിവായി.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.