വടക്കഞ്ചേരി – മംഗലംഡാം റൂട്ടിൽ ഓടുന്ന ST.ബേസിൽ ബസിന്റെ പുറകിലെ ചില്ല് എറിഞ്ഞു പൊട്ടിച്ച് ഓടാൻ ശ്രെമിച്ചയാളെ നാട്ടുകാർ ബസിൽ കെട്ടി വെക്കുകയായിരുന്നു . തുടർന്ന് വടക്കഞ്ചേരി പോലീസിന് ആളെ കൈമാറുകയും ചെയ്തു . ഇന്ന് വൈകുന്നേരം 3.30ന് വടക്കഞ്ചേരിയിൽ നിന്നും മംഗലംഡാമിലേക്ക് വരവേ വള്ളിയോട് വെച്ച് യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബസിന്റെ ചില്ല് തകർത്തത്. മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനാൽ ഇയാളെ പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു.
വടക്കഞ്ചേരി – മംഗലംഡാം റൂട്ട് ബസിന്റെ ചില്ലുകൾ തകർത്തയാളെ നാട്ടുകാർ പോലീസിന് കൈമാറി

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.