മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ മംഗലത്തെ കിണര്‍ പോലെയായ കുഴികള്‍ മൂടാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കണ്ടെത്തിയ സൂത്രവിദ്യയാണ് വലിയ പാറ കല്ലുകൾ കൊണ്ടു കുഴി അടക്കുക. ലോഡ് കണക്കിന് മെറ്റല്‍ ഇറക്കിയാലും കുഴി മൂടില്ലെന്നു കണ്ടപ്പോഴാണ് വലിയ പാറകള്‍ തന്നെ ഇറക്കി അത് കുഴികളില്‍ പാകി കുഴിയടയ്ക്കല്‍ യത്നം നടത്തുന്നത്.
മൂന്ന് തവണ അടച്ച കുഴികളാണ് വീണ്ടും അടക്കേണ്ടി വരുന്നത്. കല്ലില്‍ കുടുങ്ങി വാഹനങ്ങളുടെ ടയര്‍ പൊട്ടി തെറിച്ചാലും പൊതുമരാമത്ത് വകുപ്പിന് കുഴിയടച്ചെന്ന് പറഞ്ഞ് രക്ഷപ്പെടാം. മിനി പന്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് അന്യ സംസ്ഥാന തീര്‍ഥാടകര്‍ എത്തുന്പോള്‍ റോഡില്‍ ഇത്ര വലിയ കുഴികള്‍ കണ്ട് പേടിക്കാതിരിക്കാനാണ് കുഴി മൂടല്‍ ചടങ്ങ് നടത്തുന്നത്. മണ്ഡലമാസ കാലം ഇന്ന് ആരംഭിക്കുന്പോള്‍ വാഹനയാത്രികര്‍ക്ക് ദുരിത യാത്രയാകും ഇവിടെ ഉണ്ടാവുക.
വ്യാപാരികളും യാത്രക്കാരും കുഴിയടയ്ക്കണമെന്ന ആവശ്യമുന്നയിച്ച് സമര രംഗത്തിറങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇതുതന്നെ ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടുള്ളത്. മംഗലത്ത് പുതിയ പാലം പണി നടക്കുന്നതിനാല്‍ സംസ്ഥാന പാത വഴിയുള്ള വാഹനങ്ങളെല്ലാം ഈ കുഴികളെല്ലാം താണ്ടിയാണ് ദേശീയപാതയിലേക്കു കയറുന്നതും വരുന്നതുമെല്ലാം.
മംഗലത്തെ കിണർ കുഴികൾ മൂടാൻ സൂത്രവിദ്യയുമായി പൊതുമരാമത്തു വകുപ്പ്.

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.