അയിലൂർ: എസ്.ടി പ്രമോട്ടറായ മണികണ്ഠനെയാണ് അയിലൂർ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. സജിത്ത് ഫോൺ വിളിച്ച് ഭീഷണി പെടുത്തിയതായി പരാതി ഉയർന്നിട്ടുള്ളത്. ഇതിന്റേത് എന്ന് പറയുന്ന വോയിസ് റെക്കോർഡും പ്രചരിക്കുന്നുണ്ട്. ആദിവാസി കോളനിയിൽ മഴക്കെടുതിക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയത് പാർട്ടിയെ അറിയിച്ചില്ല എന്നതാണ് കാരണം പറയുന്നത്. എസ്.ടി പ്രമോട്ടര്‍ മണികണ്ഠനെ ഇവിടെ ഈ സ്ഥാനം നൽകിയത് പാർട്ടിയാണെന്നും, പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത് എന്നും വോയിസ് റെക്കോർഡിൽ പറയുന്നുണ്ട്. ഇതിനെതിരെ മണികണ്ഠന്‍ സിപിഐഎം നേതൃത്വത്തിന് പരാതി നല്‍കി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.
എസ്.ടി പ്രമോട്ടറെ സിപിഐഎം പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.