പെൺകുട്ടികളെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് നഗ്നഫോട്ടോ ചമച്ച് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ.

ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച്‌ നഗ്​ന ഫോട്ടോകള്‍ ചമച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവന്‍കോടന്‍ ആരാന്‍കുഴി ഇര്‍ഷാദ് (അല്‍അമീന്‍ -19) എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്.പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിക്ക് നല്‍കിയ പരാതി പൊലീസിന്കൈമാറുകയായിരുന്നു.

പരാതിക്കാരിയെ ഇന്‍സ്​റ്റഗ്രാം വഴി പരിചയപ്പെട്ട് വിഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ ഷോട്ടെടുത്ത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ കോളിലൂടെ ശരീരം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ വ്യാജ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് വേറെയും പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. എച്ച്‌.എച്ച്‌.ഒ പി.കെ. മനോജ്കുമാര്‍, എസ്.ഐ കെ.ജി. ജയപ്രദീപ്, എ.എസ്.ഐമാരായ എം.ആര്‍. സജീവ്, കെ.ബി. ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.