തിരുവന്തപുരം : റസ്റ്റ് ഹൗസ് ഓണ്‍ലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കാനുള്ള കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ബുക്കിംഗില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങളും പരാതികളും ദൂരീകരിക്കാവുന്ന കോള്‍ സെന്ററായി കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ സംവിധാനത്തെ സഹായിക്കാനും റസ്റ്റ് ഹൗസുകളുടെ ഏകോപനം സാധ്യമാക്കാനുമാണ് കണ്ട്രോള് റൂം വഴി ലക്ഷ്യമിടുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് കണ്ട്രോള് റൂം ക്രമീകരിച്ചിരിക്കുന്നത്.12 പേരടങ്ങുന്ന ഒരു ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ആവശ്യമായ ട്രെയിനിംഗ് നല്കിയ ശേഷം ഡിസംബര്‍ 1 മുതല്‍ ട്രയല്‍ റണ്ണായി പ്രവർത്തനം തുടങ്ങിയിരുന്നു. ട്രയല്‍ റണ്‍ വിജയകരമായതിനെ തുടര്‍ന്ന് കണ്ട്രോള് റൂം പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ സർക്കാർ തീരുമാനിക്കുകയായിരുന്നു തിരുവനന്തപുരത്തെ പബ്ലിക് ഓഫീസിലാണ് കണ്ട്രോള് റൂം സജ്ജീകരിച്ചിരിക്കുന്നത്. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ നിർവഹിച്ചു.
കൺട്രോൾ റൂം നമ്പർ : 0471-2997946, 0471-2998946, 0471-2996946,
ബുക്കിങ്ങിനായി സന്ദർശിക്കുക :
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.