പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന പ്രധാനി പിടിയിൽ.

കൊല്ലങ്കോട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുകയും കാരിയറായി ഉപയോഗിക്കുകയും ചെയ്യുന്ന ലഹരി മാഫിയയിലെ പ്രധാനി പിടിയില്‍.
പുതുനഗരം പിലാത്തൂര്‍ മേട്ടിലെ ഷമീറിനെയാണ് (22) പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കൊടുവായൂര്‍ മരിയന്‍ കോളേജിന് സമീപത്തു നിന്നും 16 വയസുകാരനെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷമീര്‍ പിടിയിലായത്.