മംഗലംഡാം കതിരുത്സവത്തിനിടെ ഇരുചക്ര വാഹന യാത്രക്കാരനെ വാഹനമിടിച്ചിട്ടു കടന്നുകളഞ്ഞു.

മംഗലംഡാം കതിരുത്സവത്തിടെ പുലർച്ചെ 12മണിയോട് കൂടെ പറശ്ശേരി ചപ്പാത്തി പലത്തിന് സമീപം ഉപ്പുമണ് സ്വദേശി ബാബുവിനെ പറശേരി ഭാഗത്തുനിന്നും വന്ന ജീപ്പ് ഇടിച്ചിട്ട് കടന്നുകളഞ്ഞു, പരിക്ക് പറ്റിയാളെ പ്രദേശത്തെ യുവാക്കളുടെ സഹായത്തോടെ മംഗലംഡാം ഹെൽത്ത് വിഷൻ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശൂർ മുളങ്കുന്നത്തുകാവ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോവുകയും ചെയ്തു. സംഭവത്തെ തുടർന്ന് മംഗലംഡാം പോലീസ് അന്വേഷണം ആരംഭിച്ചു.