മംഗലംഡാം: ശ്രീകുറുമാലി ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കതിരുത്സവം ആഘോഷിച്ചു. ഉത്സവത്തിന്റെ പ്രധാന ജനകീയ ചടങ്ങായ കതിരെഴുന്നള്ളത്ത് ഒടുകൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിച്ചു.
കല്ലാനക്കര ദേശത്തിന്റെ കെട്ടു കുതിര, ഒടുകൂർ ദേശത്തിന്റെയും പന്നിക്കുളമ്പ് ദേശത്തിന്റെയും കതിരും തണ്ടും കുടയും എന്നിവ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മംഗലംഡാമിലെത്തി പറശ്ശേരി ദേശത്തിന്റെ കതിരും തണ്ടും കുടയുമായിച്ചേര്ന്ന് എഴുന്നള്ളത്ത് ഏഴ് മണിക്ക് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. രാത്രി പൊറാട്ടുനാടകം അരങ്ങേറി. കാലത്ത് 5.30ന് ഗണപതി ഹോമത്തോടെയായിരുന്നു ഉത്സവാരംഭം. തുടര്‍ന്ന് 6.30ന് ഉഷപൂജ, 11ന് പാണ്ടിമേളം, 2ന് എഴുന്നള്ളത്ത്, 6.30ന് ദീപാരാധന എന്നിവ നടന്നു.
ശ്രീ കുറുമാലി ഭഗവതി ഷേത്രത്തിൽ കതിരുത്സവം ആഘോഷിച്ചു.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.