വടക്കഞ്ചേരി: ടോൾ പിരിക്കുന്നതിന് മുൻപ് സർവീസ് റോഡ് നിർമാണം പൂർത്തിയാക്കുക, 10 കി.മി. ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ പാസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വടക്കഞ്ചേരി ദേശീയപാത സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തി.
രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു. സമരസമിതി പ്രസിഡന്റ് പി.ജെ.ജോസ്, ജനകീയവേദി ജന.കൺവീനർ ജിജോ അറയ്ക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ.ദേവദാസ്, ദേവി സഹദേവൻ, കെ.ശേഖരൻ, ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, ഡോ.കെ.വാസുദേവൻ പിള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി.ബാലമുരളി, വാണിയമ്പാറ ജനകീയ കൂട്ടായ്മ കൺവീനർ വിഷ്ണു രവീന്ദ്രൻ, അവറാച്ചൻ, മോഹനൻ പള്ളിക്കാട്, സലിം തണ്ട ലോട്, സിൽവിൻ ജോസഫ്, സഹദേവൻ ചുവട്ടുപടം, എം.എൽ.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
ടോൾ പ്ലാസയ്ക്ക് മുന്നിൽ പ്രതിഷേധം.

Similar News
മേലാർകോട് നിരീക്ഷണ ക്യാമറകൾക്ക് പുറകിൽ മാലിന്യം തള്ളിയ നിലയിൽ
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു