January 16, 2026

കാട്ടുപന്നിയുടെ ആക്രമണത്തിൽ മംഗലംഡാം വി.ആർ.ടി സ്വദേശിക്ക് പരിക്കേറ്റു.

മംഗലംഡാം: പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ വി.ആർ.ടി സ്വദേശി രഞ്ജിത്ത് (33) നാണ് പരിക്കേറ്റത് . ഇന്ന് വൈകുന്നേരം 8.45 ഓടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പന്നി കുത്തി വീഴ്ത്തുകയായിരുന്നു. കാലിന് പരിക്കേറ്റ യുവാവിനെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വി.ആർ.ടി ഭാഗങ്ങളിൽ പന്നി ശല്യം കൂടുതൽ ആണെന്ന് പ്രദേശവാസികൾ പറഞ്ഞു.

വാർത്തകൾ അറിയാൻ Mangalam Dam Media ഗ്രൂപ്പിൽ അംഗമാവൂ..