മുടപ്പല്ലൂരിൽ വൻ വിദേശ മദ്യ വേട്ട: 31 ലിറ്റർ വിദേശ മദ്യം പിടികൂടി.

വടക്കഞ്ചേരി:മുടപ്പല്ലൂരിൽ വൻ വിദേശ മദ്യ വേട്ട. കാറിൽ കടത്തുകയായിരുന്നു 31 ലിറ്റർ വിദേശ മദ്യം പിടികൂടി. അര ലിറ്ററിന്റെ 62 കുപ്പികളാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രതി ഓടി രക്ഷപെട്ടു. പ്രതിയെ കുറിച്ച് സൂചന കിട്ടിയതായി വടക്കഞ്ചേരി പോലീസ് അറിയിച്ചു.