പാലക്കാട്: അതിമാരക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട കാല് ലക്ഷം രൂപയോളം വിലവരുന്ന 5.71 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പാലക്കാട് ഡാന്‍സാഫ് സ്ക്വാഡും പുതുനഗരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ആഷിക്ക് (27) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി പെരുവെമ്പിലെ അപ്പളം എന്ന സ്ഥലത്ത് കാറില്‍ വില്പനക്കെത്തിയപ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ കാറില്‍ കൊണ്ടുപോയി വില്പന നടത്തുകയാണ് രീതി. ബാംഗ്ലൂരില്‍ നിന്നുമാണ് പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി. സംസ്ഥാനമെമ്പാടും ലഹരി മാഫിയക്കെതിരെ നടന്നു വരുന്ന ‘മിഷന് ഡാഡ്’ ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടന്നത്. പാലക്കാട് ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.