വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ 5 വര്‍ഷം മുമ്പ് RSSന്റെ നേതൃത്വത്തില്‍ കൊലപാതക ശ്രമത്തിന് ഇരയായ CPIM പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചീരക്കുഴി സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായിരുന്ന ആര്‍. വാസുവാണ് മരിച്ചത്. 2017 ഫെബ്രുവരി 11ന് രാവിലെ വാസുവിനെ കുണ്ടുകാട് പാര്‍ട്ടി ഓഫിസില്‍ കയറി ആര്‍എസ്‌എസ്സുകാര്‍ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം ഇരുപത്തഞ്ചോളം വെട്ടുകളേറ്റ വാസു ചികിത്സയിലിരിക്കെ വൃക്കരോഗത്തിനും അടിമപ്പെട്ടു.ഇന്നലെ രാത്രിയിലാണ് മരണം. കേസിലെ മുഴുവന്‍ പ്രതികളും ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.