പാലക്കാട് : ഉറങ്ങുന്ന മകളേയും തോളിലേറ്റി യുവാവിന്റെ സ്കൂട്ടര്‍ യാത്ര. ഞായറാഴ്ച ലോക്ഡൗണ്‍ ദിനത്തില്‍ പാലക്കാട് താരേക്കാടാണ് സംഭവം നടന്നത്.
ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്കൂട്ടര്‍ ഓടിച്ചെത്തിയ യുവാവിനെ പോലീസ് തടഞ്ഞുനിര്‍ത്തി ശാസിച്ചു.
പുത്തൂര്‍ സ്വദേശിയായ യുവാവാണ് ഒറ്റക്കൈ കൊണ്ട് വാഹനമോടിച്ചെത്തിയത്. ചക്കന്തറയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോവുകയാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇങ്ങനെ യാത്രചെയ്യാന്‍ പാടില്ലെന്നും ഓട്ടോ വിളിച്ച് പോകാനും പോലീസ് നിര്‍ദേശിച്ചു. തുടര്‍ന്ന് യാത്രക്കാരന് ബന്ധുവിനെ വിളിച്ചുവരുത്തി യാത്ര തുടര്‍ന്നു.
സാഹസികമായി യാത്രചെയ്ത് അപകടങ്ങള്‍ വിളിച്ചുവരുത്തരുതെന്ന് ശാസിച്ചാണ് പോലീസ് യുവാവിനെ പറഞ്ഞുവിട്ടത്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇതിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.