മലമ്പുഴയിൽ മല മുകളിൽ നിന്നും യുവാവ് കൊക്കയിൽ വീണു.

പാലക്കാട്‌: മലമ്പുഴ ചെറാഡ് മലയുടെ മുകളിൽ കയറിയ മൂന്നുപേരിൽ ഒരാൾ താഴെ കൊക്കയിലേക്ക് വീണു

ഇന്ന് മലമ്പുഴ ചെറാഡ് എലിചിരം കൂമ്പാച്ചി മലയുടെ മുകളിൽ കയറിയ മൂന്നുപേരിൽ ഒരാളാണ് താഴെ കൊക്കയിലേക്ക് വീണത്. ഇയാൾക്ക് പരിക്കെറ്റിട്ടുണ്ട്. ബോധം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പാലക്കാട് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഏറെ ശ്രമകരമാണ് ഇവിടുത്തെ രക്ഷാ പ്രവർത്തനം.

▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇതിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.