കുഴൽമന്ദം: ഇന്നലെ രാത്രി വെള്ളപ്പാറയിൽ രണ്ട് യുവാക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അനാസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുഴല്‍മന്ദത്ത് വച്ചാണ് അപകടമുണ്ടായത്. വാളയാറില്‍ നിന്നുള്ള കുതിരാന്‍ പാതയിലാണ് അപകടമുണ്ടായത്. കോയമ്പത്തുരില്‍ നിന്നും ആലത്തൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു യുവാക്കള്‍. വടക്കഞ്ചേരി ഡിപ്പോയുടെ ബസാണ് അപകടമുണ്ടാക്കിയത്. പിന്നാലെ വന്ന കാറിലെ ഡാഷ് ക്യാമിലാണ് ദൃശ്യം പതിഞ്ഞത്.
അപകടസമയത്ത് റോഡില്‍ ബൈക്കിനൊപ്പം ഒരു ചരക്കുലോറിയുമുണ്ടായിരുന്നു. എന്നാല്‍ ലോറിയേയും, ബൈക്കിനേയും ഇടതുഭാഗത്തുകൂടി മറികടക്കാന്‍ ശ്രമിച്ച ബസ് പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചതോടെ ബൈക്ക് ലോറിക്കും, ബസിനും ഇടയില്‍പെടുകയും ലോറിയില്‍ തട്ടി വീഴുകയുമായിരുന്നു. യുവാക്കളുടെ ദേഹത്തുകൂടിയും ബൈക്കിനു മുകളില്‍ കൂടിയുമാണ് ലോറിയും ബസും കടന്നുപോയത്.
ലോറിക്കടിയില്‍പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു എന്നായിരുന്നു നമുക്ക് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു
എംഡിഎംഎയുമായി വടക്കഞ്ചേരി സ്വദേശി പിടിയില്‍