മംഗലംഡാം – വീഴിലി റോഡിന്റെ ദുരിതകാലം അവസാനിക്കുന്നില്ല

മംഗലംഡാം: റീ ടാറിങ് ചെയ്ത മംഗലംഡാം – വീട്ടിക്കൽ കടവ് PWD റോഡിന്റെ തകർന്നുകിടക്കുന്ന ഭാഗത്തിന്റെ കാര്യത്തിൽ ശ്വാശ്വത പരിഹാരമാവാതെ ജനം വലയുന്നു. ഈ കഴിഞ്ഞ വർഷം റോഡിൽ ഒരു കിലോമീറ്റർ ടാറിങ് ചെയ്തിരുന്നുവെങ്കിലും റോഡ് മുഴുവനായും ടാർ ചെയണമെന്ന ജനങ്ങളുടെ ആവശ്യം വകവെക്കാതെ ഈ റോഡിന്റെ ഏറ്റവും മോശമായിട്ടുള്ള ഭാഗം അതേ പടി നിലനിർത്തിയായിരുന്നു ടാറിങ് നടത്തിയത്. തുടർന്ന് റോഡിന്റെ ഏറ്റവും മോശമായി കിടന്ന ഭാഗങ്ങളിൽ കോറിവേസ്റ്റ് തട്ടിയിരിക്കുകയായിരുന്നു. എന്നാൽ ആശാസ്ത്രീയമായ ഈ റോഡ് പുനഃനിർമാണത്തിൽ ഇപ്പോൾ പൊടി ശല്ല്യം രൂക്ഷമായിരിക്കുകയാണ്. മോശം റോഡും പൊടിശല്യവും കാരണം ദുരിതം പേറുന്നത് സ്കൂൾ വിദ്യാർത്ഥികൾ അടങ്ങുന്ന വഴിയാത്രകാരും, കൈ കുഞ്ഞുങ്ങൾ അടങ്ങുന്ന പരിസര നിവാസികളുമാണ്. റോഡിൽ നിന്നുമുള്ള പൊടിപടലങ്ങളാൽ റോഡിന്റെ പരിസരങ്ങളിലെ വീട്ടിലെ കുട്ടികൾക്ക് ശ്വാസതടസമടക്കമുള്ള രോഗങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് പരിസരവാസികളായ മാതാപിതാക്കൾ മംഗലംഡാം മീഡിയയോട് പറയുന്നു, തങ്ങളുടെ ഈ അവസ്ഥക്ക് ഉടൻ തന്നെ പരിഹാരം നടപടികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നും ഉണ്ടാവുമെന്ന് പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ