January 15, 2026

MLA ഉദ്ഘാടനം നിർവഹിച്ചു.

മംഗലംഡാം: നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി പൂർത്തികരിച്ച ഒലിംകടവ് നേർച്ചപ്പാറ കോർപ്പറേഷൻ കോൺക്രീറ്റ് റോഡിന്റേയും, കല്ലാനക്കര എസ്.സി കോളനി പാർശ്വഭിത്തിയുടെ നിർമ്മാണത്തിന്റേയും ഉദ്ഘാടനം കെ.ഡി പ്രസേനൻ എം.എൽ.എ നിർവ്വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷയായി.

വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ചന്ദ്രൻ, നെന്മാറ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി .എച്ച്. സെയ്താലി, ബ്ലോക്ക് മെമ്പർ നസീമ ഇസഹാഖ്, വണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശശികല, വണ്ടാഴി ഗ്രാമപഞ്ചായത്ത് കമ്മിറ്റി ചെയർമാൻമാരായ പി. ശശികുമാർ, സുബിത മുരളീധരൻ,എസ്. ഷക്കീർ, വാർഡ് മെമ്പർമാരായ വി. വാസു, പി.ജെ. മോളി, ബി.ഡി.ഒ കെ. സി. ജിനീഷ് എന്നിവർ സംസാരിച്ചു.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.