പാലക്കാട്: പാലക്കാട് നഗരത്തിൽ തെരുവിൽ അലയുന്ന ഒരുപാട് പേർക്ക് വിശപ്പു മാറ്റാൻ ഭക്ഷണ പൊതികളുമായി നന്മയുള്ള ഒരുകൂട്ടം ജനങ്ങൾ. അകത്തേതറ-ശാസ്താ നഗറിലെ പൈനാപ്പിൾ വാലി യൂത്ത് വിങ് റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഈ ഭക്ഷണ പൊതി വിതരണം. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയാണ് ഭക്ഷണ വിതരണം. അസോസിയേഷനിലെ 60 വീടുകളിൽ നിന്നാണ് ഭക്ഷണം ശേഖരിച്ചു പാവപെട്ടവരിലേക്ക് എത്തിക്കുന്നത്. ഭക്ഷണം കൊടുക്കാൻ സൗകര്യം ഇല്ലാത്ത മെമ്പർമാർ പണമായി നൽകുകയും ഈ തുകക്ക് ആഹാരം വാങ്ങി നൽകുകയുമാണ് ചെയ്യുന്നത്.





ഓരോ മാസവും നഗരത്തിലെ ഓരോ സ്ഥലങ്ങളിലാണ് ഈ ഭക്ഷണ വിതരണം ചെയ്യുന്നത്. എല്ലാ ആഴചയിലും ഇതുപോലെ ഭക്ഷണം നൽകാനാണ് ഈ അസോസിയേഷന്റെ പദ്ധതി. ഇന്ന് ഉച്ച വെയിലിൽ നഗരത്തിലെ പലയിടങ്ങളിലും ഭക്ഷണം നൽകാൻ കഴിഞ്ഞെന്ന് യൂത്ത് വിങ്ങിലെ പ്രവർത്തകർ മംഗലംഡാം മീഡിയയോട് പറഞ്ഞു. ഇതുപോലെ തെരുവിൽ കഴിയുന്നവർക്ക് ആഹാരം നൽകുവാനോ, ഫണ്ട് നൽകി സഹായിക്കാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക. യാസർ: 8848703723 അകത്തേതറ.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.