വെള്ളപ്പാറ അപകടം: വടക്കഞ്ചേരി സ്വദേശിയായ യാത്രക്കാരൻ മൊഴിനൽകി.

കുഴൽമന്ദം : വെള്ളപ്പാറയിൽ ഫെബ്രുവരി ഏഴിന് കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവത്തിലെ അന്വേഷണത്തിൽ ഒരു ബസ് യാത്രക്കാരൻ മൊഴി നൽകി. വടക്കഞ്ചേരി സ്വദേശിയായ ഈ യാത്രക്കാരൻ മാത്രമാണ് ഇതുവരെ മൊഴിനൽകാൻ തയ്യാറായത്. കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ ഭാഗത്ത് മനപ്പൂർവമായ വീഴ്ച ഉണ്ടെന്നാണ് ഇദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സംഭവമുണ്ടായ ഉടൻതന്നെ ഇദ്ദേഹം പോലീസിന് മൊഴി നൽകിയിരുന്നു. കൂടുതൽ യാത്രക്കാർക്ക് മൊഴിയും തെളിവും നൽകാമെന്ന് പോലീസ് അറിയിപ്പ് നൽകിയിരുന്നെങ്കിലും വേറെ ആരും മുന്നോട്ട് വന്നില്ല. ഇത്തരത്തിൽ ആരെങ്കിലും സന്നദ്ധമാണെങ്കിൽ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോൺ: 9497990091, 9497941933.

#Whatsapp