പാലക്കാട്: അമ്മയുടെ സുഹൃത്ത് മര്‍ദ്ദിക്കുമെന്ന് ഭയന്ന് 11കാരന് 8 വയസുകാരിയായ സഹോദരിക്കൊപ്പം കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം.
പാലക്കാട് മേലാര്‍കോട് ആണ് സംഭവം. ഏറെ സമയം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടികളെ പൊലീസ് കണ്ടെത്തിയത്.
അമ്മയ്ക്കൊപ്പം ജോലിക്ക് പോകുന്ന അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചെന്നാണ് കുട്ടി പൊലീസിന് നല്കിയ മൊഴി.
മര്‍ദ്ദനം ഭയന്ന് എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരിയെ നേരത്തെ കണ്ടെത്തി. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പ്രതീഷ് എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്. കാപ്പുകാട് വനത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടിലേക്ക് കയറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍