കുഴല്‍മന്ദം: കാറിനുള്ളില്‍ ടിവിഎസ് എക്സ് എല്‍ സൂപ്പര്‍ ഇരു ചക്രവാഹനം കയറ്റി കാറിന്‍റെ ഇടതുവശത്തെ പിന്‍ഡോര്‍ തുറന്നിട്ടുകൊണ്ടുള്ള അപകടയാത്ര ജനങ്ങളെ പരിഭ്രാന്തരാക്കി. കഴിഞ്ഞ ദിവസം തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ കുഴല്‍മന്ദം സെന്‍ററിലെ സിഗ്നലിലൂടെ കാലത്ത് 9:45ന് ആയിരുന്നു ഈ കാര്‍ കടന്നുപോയത്. ഡോര്‍ തുറന്നിട്ട് അപകടകരമാം വിധം കാറോടിച്ച ഡ്രൈവര്‍ക്കും ഉടമക്കും എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ദേശീയപാതയായിട്ടും ട്രാഫിക് പോലീസ് ഈ കാറിന്‍റെ യാത്ര കണ്ടില്ലേയെന്നും നാട്ടുകാര്‍ ചോദിക്കുന്നു. സിഗ്നലുകളിലേയും, ദേശീയ പാതയിലേയും മറ്റും ക്യാമറകള്‍ പരിശോധിച്ച് കാര്‍ കണ്ടു പിടിക്കാന്‍ അധികൃതര്‍ നടപടിയെടുക്കേണ്ടതാണെന്ന് നാട്ടുകാർ പറഞ്ഞു.
കാറിന്റെ പിൻവശത്തെ ഡോർ തുറന്നിട്ടുള്ള അപകടമായ രീതിയിലുള്ള യാത്ര; ജനങ്ങളെ പരിഭ്രാന്തരാക്കി.

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.